"തിരുവൂര് അഥവാ തിരുമേനിയുടെ ഊര്" പില്ക്കാലത്ത് തിരൂര്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. തിരൂര്‍ അടങ്ങുന്ന പ്രദേശങ്ങള്‍ പണ്ടുകാലത്ത് ക്ഷത്രിയ വംശജരായ തിരുമേനിമാരുടെ അധീനതയിലുള്ള വെട്ടത്തുനാട് ആയിരുന്നു. വെട്ടത്തുനാട് രാജാക്കന്മാരായിരുന്നു ഇവിടെ ഭരണകര്‍ത്താക്കള്‍.
സാംസ്കാരിക പൈതൃകത്തിലും മലയാളത്തനിമയിലും പാണ്ടിത്യത്തിലുമുള്ള കേരളത്തിലെ ഒന്നാംസ്ഥാനം തന്നെ അര്‍ഹിക്കുന്ന ഒരു പ്രദേശമാണ് തിരൂര്‍. വിദ്യ അഭ്യസിക്കാന്‍ മുന്‍കാലങ്ങളില്‍ ഈ പ്രദേശത്ത് മാത്രമേ സൗകര്യവും പഠനകളരികളും ഉണ്ടായിരുന്നൊള്ളൂ. ഗുരുകുല സമ്പ്രദായത്തിലായിരുന്നു ഇവിടെ എഴുത്ത് കളരികള്‍ ഉണ്ടായിരുന്നത്. മതപഠനത്തിനായി തലക്കടത്തൂര്‍, കൂട്ടായി, പറവണ്ണ, എന്നീ പള്ളികള്‍ കേന്ദ്രീകരിച്ച് പ്രഗല്ഭ പണ്ഡിതന്മാര് ദര്സുകള് നടത്തിയതായും കാണുന്നു. പഠിതാക്കള്‍ ഗുരുവിന്റെ കളരിയില്‍ താമസിച്ച് വിദ്യ നേടി ഗുരുദക്ഷിണ നല്‍കിയായിരുന്നു പുറത്തിറങ്ങിയിരുന്നത്. എ.ഡി. പതിനഞ്ചാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഇവിടെ നിരവധി എഴുത്ത് കളരികള്‍ നിലനിന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇതിനെ ശരിവെക്കുന്ന തരത്തിലാണ് "വെട്ടം" എന്ന പദം നാട്ടിന്റെ പേരായി മാറിയത്. വെട്ടം അഥവാ വെളിച്ചത്തിന്റെ നാട് (അറിവിന്റെ നാട്) എന്ന് അര്‍ത്ഥം വരുന്ന വെട്ടത്ത്നാട് എന്ന പേര് നല്‍കിയതെന്നാണ് ചരിത്ര അന്വേഷകര്‍ കണ്ടെത്തിയത്.
ഇന്ന് സമ്പത്തിലും സംസ്കാരത്തിലും, അറിവിലും കേരളത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന സ്ഥലമാണ് തിരൂര്‍. ഇറക്കുമതി ചെയ്ത വര്‍ഗ്ഗീയ വികാരങ്ങള്‍ വിതക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് തിരിച്ചറിഞ്ഞ പ്രദേശവാസികള്‍ മനുഷ്യര്‍ എന്ന തിരിച്ചറിവിനാല്‍ വര്‍ഗ്ഗീയതയെ പടിപ്പുരക്ക് പുറത്ത് നിറുത്തി മതസൗഹാര്‍ദ്ദം സ്ഥാപിച്ച് നിരവധി തവണ മാതൃക കാണിച്ചിട്ടുണ്ട്. നിരവധി സാംസ്കാരിക സാമൂഹിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും കവികളുടെയും ജനനം കൊണ്ട് കേരളത്തിന് നിരവധി സംഭാവനകളാണ് തിരൂര്‍ നല്‍കിയിട്ടുള്ളത്.
മലയാള ഭാഷയുടെ പിതാവെന്നറിയപ്പെടുന്ന മഹാകവി തുഞ്ചത്ത് എഴുത്തച്ഛന്റെ ജനനം കൊണ്ട് അനുഗ്രഹീതമായ തിരൂര്‍ ലോക മലയാളികളുടെ ശ്രദ്ധാ കേന്ദ്രമാണ്. എഴുത്തച്ഛന്റെ എഴുത്ത് കളരി, ഗ്രന്ഥാലയം മുതലായ സാംസ്കാരിക കേന്ദ്രങ്ങള്‍ തിരൂര്‍ തുഞ്ചന്‍പറമ്പ് എന്ന പേരിലാണ് അറിയപ്പെടുന്നത്. തുഞ്ചത്ത് എഴുത്തച്ഛന്റെ ചരിത്രവുമായി ബന്ധപ്പെട്ട രേഖകള്‍ ആലേഖനം ചെയ്ത മ്യൂസിയം കേരളത്തിലെ ചരിത്രാന്വേഷകര്‍ക്ക് അനുഗ്രഹമാണ്.
തിരൂരിന്റെ മണ്ണില്‍ ജനിച്ച പ്രതിഭകളുടെ എണ്ണം നിരവധി ആണെങ്കിലും വൈദ്യം, ജ്യോതിഷം, സാഹിത്യം, വ്യാകരണം തുടങ്ങിയ സമസ്ത മേഖലകളിലും ഒന്നാമതായി തിളങ്ങിനില്‍ക്കുന്ന ഒരു പ്രദേശമാണ് തിരൂര്‍. തിരൂരിലെ പൂങ്ങോട്ടുകുളം എന്ന സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകുന്ന തിരൂര്‍ പുഴയിലേക്ക് തള്ളിനിന്നിരുന്ന ഒരു പറമ്പില്‍ സ്ഥിതിചെയ്തിരുന്ന ഒരു വീട്ടിലായിരുന്നു തുഞ്ചത്ത് എഴുത്തച്ഛന്റെ ജനനം. ഇതിനാലാണ് അറ്റത്തെ പറമ്പ് എന്ന അര്‍ത്ഥം വരുന്ന തുഞ്ചത്തെ പറമ്പ് എന്ന പേര് തുഞ്ചന്‍ പറമ്പായി മാറിയത്.തിരൂര്‍ പ്രദേശം കവികള്‍, സാഹിത്യകാരന്മാര്, സാമൂഹ്യപ്രവര്‍ത്തകര്‍, കലാകാരന്മാര് തുടങ്ങി തിരൂരിന്റെ പൈതൃകം കാത്തുസൂക്ഷിക്കുന്ന ഇളം തലമുറകള്‍ തിരൂരിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നു.
സ്വാതന്ത്ര സമരത്തിന്റെ മുന്‍പന്തിയില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തോടും ജന്മിത്വത്തോടും യുദ്ധം ചെയ്ത് സ്വാതന്ത്ര സമര സേനാനികളായ നിരവധിപേര്‍ രാഷ്ട്രീയത്തിനും നീതിക്കും വേണ്ടി ജീവന് ബലിയര്‍പ്പിച്ച് മരണം ഏറ്റുവാങ്ങിയ തെളിവാണ് തിരൂരിന്റെ മാറില്‍ നിലകൊള്ളുന്ന വാഗണ്‍ ട്രാജഡി മണ്ഡപം. കേരളത്തിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന് തിരൂരിലാണ് ആരംഭിച്ചത്. തിരൂരില്‍ നിന്നും ഫറോക്കിലേക്ക് തീവണ്ടി സര്‍വ്വീസ് ആരംഭിച്ചുകൊണ്ട് ബ്രിട്ടീഷ് ഗവണ്മെന്റ് ആണ് മലബാറിലെ ആദ്യത്തെ റെയില്‍വേക്ക് തുടക്കംകുറിച്ചത്.
നിളാ നദിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്താണ് കേരളത്തിന്റെ സാംസ്കാരിക കേന്ദ്രമായ തിരൂര്‍ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറ് ഭാഗം സമുദ്രമാണ്. ക്ഷത്രിയ
വംശജരായ വെട്ടത്തു രാജാക്കന്മാര്ക്കാണ് (ഭരണം) നാടിന്റെ രക്ഷാ പുരുഷസ്ഥാനം ഉണ്ടായിരുന്നത്. വെട്ടത്തുനാടിന്റെ തലസ്ഥാനം ഇന്നത്തെ തിരൂരിലെ റസിഡന്‍ഷ്യല്‍ ഏരിയയായ തൃക്കണ്ടിയൂരായിരുന്നു. ഇന്ന് നമ്പൂതിരി ഇല്ലങ്ങളും മറ്റും പഴയ പ്രതാപം വിളിച്ചോതി നില്ക്കുന്ന സ്ഥലമാണ് ഇവിടം. ദശാദ്ധ്യായി എന്ന ഹോരവ്യാഖ്യാനം, മുഹൂര്‍ത്തരത്നം എന്നീ ഗ്രന്ഥം രചിച്ച പാഴൂര്‍ പടിപ്പുരയുടെ ഉപജ്ഞാതാവ് തലകുളത്തൂര്‍ ഗോവിന്ദ ഭട്ടതിരി, നിരവധി ഗ്രന്ഥങ്ങള്‍ രചിച്ച തൃക്കണ്ടിയൂര്‍ അച്യുത പിഷാരടി, വൈദ്യ ശാസ്ത്ര പണ്ഡിതന്മാരായ ആലത്തിയൂര്‍ തമ്പിമാര്, കവികളായ കറുത്തപാറ ദാമോദരന്‍ നമ്പൂതിരി, കോടിയേരി മനക്കല് രാമന് നമ്പൂതിരി, ലക്ഷ്മി മാനവേദം എന്ന നാടക ഗ്രന്ഥകര്‍ത്താവ് കാക്കശ്ശേരി ഭട്ടതിരി, നാരായണീയ കര്‍ത്താവ് മേല്‍പ്പത്തൂര്‍ നാരായണന് ഭട്ടതിരി, മഹാകവി വള്ളത്തോള്‍, കുറ്റിപ്പുറത്ത് കേശവന് നായര്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍, സി.രാധാകൃഷ്ണന് എന്നിവര്‍ സാംസ്കാരിക കേരളത്തിന് തിരൂരിന്റെ സംഭാവനയാണ്.
കൊല്ലവര്‍ഷം 700 ന് ശേഷം നൂറില്‍പരം വര്‍ഷം വെട്ടത്ത്നാട് ഭരിച്ചിരുന്നത് രാജരാജവര്‍മ്മ, രവിവര്‍മ്മ എന്നിവരായിരുന്നു. നാട്യശാസ്ത്രം പരിഷ്കരിച്ച് കഥകളി എന്ന കലാരൂപവും അതിന് വെട്ടത്ത് സമ്പ്രദായവും ചിട്ടപ്പെടുത്തിയത് തിരൂരിന്റെ മണ്ണില്‍നിന്നായിരുന്നു. കേരളത്തിലെ തന്നെ ആദ്യത്തെ അറബി-മലയാളം ദിനപത്രം സ്വലാത്തുല്‍ ഇഖ്വാന്, 150 വര്‍ഷം മുന്‍പ് തിരൂരില്‍ നിന്നാണ് പിറന്നത്. ഇവിടുത്തെ വാസികളില്‍ കൂടുതലും മാപ്പിളമാരായ മുസ്ലീങ്ങളും, സ്വാതന്ത്ര്യസമരത്തില്‍ മുന്‍പന്തിയില്‍ നിന്ന് വീരമൃത്യു വരിച്ചവരുടെ ഇളം തലമുറക്കാരുമാണ്. 1921 ലെ മാപ്പിള ലഹളയില്‍ ജീവനും സ്വത്തും നഷ്ടപ്പെട്ടു നിരാലംബരായ ഇവിടത്തുകാര്‍ അധ്വാനശീലരും ദാനശീലരുമാണ്. ജന്മികളില് നിന്നും ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങളുടെ പൂര്‍വ്വികര്‍ ജീവന് നല്കി ഒഴിപ്പിച്ചെടുത്ത വകകളില്‍ നെല്ല്, കവുങ്ങ്, വാഴ, വെറ്റില മുതലായവ കൃഷി ചെയ്ത് രാവും പകലും കൃഷിയിടത്തില്‍ കഴിഞ്ഞുകൂടിയിരുന്നവര്‍ പില്കാലത്ത് പട്ടിണിമൂലം ബര്‍മ്മയിലേക്കും സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും കുടിയേറിയത് മൂലം അക്കാലത്ത് വിരലിലെണ്ണാവുന്ന കുടുംബങ്ങളെങ്കിലും പട്ടിണിയില്‍ നിന്നും രക്ഷപ്പെട്ടു. ഇത് മാതൃകയാക്കി 1960 കളില്‍ കോഴിക്കോട്ട് നിന്നും മംഗലാപുരത്ത് നിന്നും ബോംബെയില്‍ നിന്നും ചരക്കു ലോഞ്ചുകളില്‍ കയറി അറബ് രാജ്യങ്ങളില്‍ എത്തിപ്പെട്ടതോടെയാണ് ഇവിടുത്തെ ജനങ്ങളില്‍ പലര്‍ക്കും വയറുനിറയെ ഭക്ഷണംകഴിക്കാന്‍ യോഗമുണ്ടായത്. പിന്നീടങ്ങോട്ട് ഒരു ഗള്‍ഫ് സംസ്കാരവും തിരൂരിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിച്ചു. തങ്ങളുടെ ദാരിദ്ര്യത്തില്‍ അയവ് വന്നതില്‍ ഏറെനാടന്‍ മാപ്പിള മക്കള്‍ പ്രപഞ്ചനാഥനോട് നന്ദി പറയുന്നതോടൊപ്പം തങ്ങളുടെ കൈകളില്‍ എത്തിച്ചേര്‍ന്ന സമ്പത്ത് ഇസ്ലാമിക സാമ്പത്തിക ശാസ്ത്ര പ്രകാരം സക്കാത്ത് നല്കി സംരക്ഷിക്കുന്നത് മൂലം ഈ നാട്ടിലെ പാവങ്ങളായവര്‍ക്ക് അവരുടെ വിഹിതം ലഭിക്കുന്നതോടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പില്‍ വരാന്‍ അധികം വേണ്ടിവന്നില്ല. തന്മൂലം ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നവരുമായ പാവപ്പെട്ടവര്‍ക്ക് ഭവനം, ചികിത്സ, സാമ്പത്തിക സഹായം എന്നിവ ലഭിച്ചത് മൂലം ദാരിദ്ര്യനിര്‍മാര്‍ജനം തെല്ലോരളവോളം നടപ്പില്‍ വന്നു. ദാനധര്‍മ്മ കാര്യത്തിലും കാരുണ്യ പ്രവര്‍ത്തനത്തിലും മാപ്പിള മക്കള്‍ പങ്കാളികളാണ്. മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലം കൂടിയാണ് തിരൂര്‍.
എരിഞ്ഞിക്കാട്ട് അലവിക്കുട്ടി.

Last Updated on Wednesday, 13 February 2013 19:35
Hits: 38
തിരൂര്‍ വില്ലേജിലെ പൊറൂര്‍ ഭാഗത്തിന്റെ സിംഹഭാഗവും ഉള്‍ക്കൊള്ളുന്നതാണ് തിരൂര്‍ നഗരസഭയുടെ ഒന്നാം വാര്‍ഡ്. നടുവിലങ്ങാടി വള്ളിക്കാഞ്ഞിരം റോഡ് കടന്നുപോകുന്നത് പൊറൂരിലൂടെയാണ്. കിഴക്ക് ഭാഗത്ത്കൂടി തിരൂര്‍ - പൊന്നാനി പുഴ ഒഴുകുന്നു. 326 വീടുകളിലായി 1200 ഓളം ജനസംഖ്യയാണ് ഉള്ളത്. കെ. ദാമോദരന്റെ സ്മാരകമായുള്ള പട്ടികജാതി കോളനിയും ഇവിടെ ഉണ്ട്. മൈത്രി ട്രെസ്റ്റിന്റെ പൊതു ശ്മശാനവും മരണാനന്തര കര്‍മങ്ങള്‍ക്ക്
സഹായിയായിട്ടുണ്ട്. തിരൂര്‍ മുനിസിപ്പാലിറ്റിയെയും താനൂര്‍ ബ്ലോക്കിനേയും വേര്‍തിരിച്ച് ഒഴുകുന്ന മുട്ടഞ്ചേരി തോട് അവസാനിക്കുന്നത് ഈ വാര്‍ഡിലാണ്. നിറമരുതൂര്‍ പഞ്ചായത്താണ് പടിഞ്ഞാറേ അതിര്‍ത്തി. ട്രസ്റ്റ് പ്ലാസ്സയുടെ എതിര്‍വശത്ത് നിന്നും തുടങ്ങുന്ന പാറയില്‍ ഫാത്തിമമാത റോഡ് അവസാനിക്കുന്നതും ഒന്നാം വാര്‍ഡില്‍ തന്നെ. നെല്‍കൃഷി തീരെയില്ലാത്ത പൊറൂരില്‍ പേരിനെങ്കിലും ഉള്ളത് തെങ്ങ് കൃഷിയാണ്.
Read more: വാര്‍ഡ് 1 - പൊറൂര്‍ എന്റെ വാര്‍ഡ്, അനിത കല്ലേരി

Last Updated on Thursday, 22 November 2012 18:21
Hits: 313
Read more: വാര്‍ഡ് 1 - പൊറൂര്‍ എന്റെ വാര്‍ഡ്, അനിത കല്ലേരി
തമിഴ്നാട്ടിലെ ആര്‍ക്കാട് നിന്നും ബി.പി അങ്ങാടിയിലെത്തിയ സൂഫിവര്യനായ അബ്ദുല്‍ ഖാദര്‍ ഒലിയുള്ളാഹിയാണ് യാഹൂംതങ്ങള് എന്ന പേരിലറിയപ്പെടുന്നത്.സാദാ സമയവും യാഹൂ -യാഹൂ എന്ന് ഉരുവിട്ടിരുന്നതിനാലാണത്രേ അദ്ദേഹം യാഹൂം തങ്ങളെന്ന പേരില്‍ അറിയപ്പെടാന്‍ കാരണം.
ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഒട്ടേറെ അത്ഭുത സിദ്ധികള്‍ പ്രകടമാക്കിയിരുന്ന അദ്ദേഹം മരണശേഷവും വിശ്വാസികള്‍ക്ക് ആശ്വാസ കേന്ദ്രമായി. ജാതി മത ഭേതമന്യേ വിശ്വാസികള്‍ ജാറം മഖാമിലെത്തി പ്രാര്‍ത്ഥന നടത്തുകയും വഴിപാടുകള്‍ നേരുകയും ഫലസിദ്ധി കൈവരിക്കുകയും ചെയ്യുന്നു.പണ്ടുകാലത്ത് കൃഷിക്ക് കൂടുതല്‍ വിളവുകള്‍ ലഭിക്കാനും മറ്റും കര്‍ഷകര്‍ നേര്‍ച്ചകള്‍ നേരുന്നത് പതിവായിരുന്നു. ഫലം ലഭിച്ച കര്‍ഷകര്‍ നെല്ലും പഴക്കുലയുമൊക്കെ ജാറത്തില്‍ കാണിക്കയായി സമര്‍പിച്ചിരുന്നു. പലപ്പോഴും ഇവ കൊണ്ടുവന്നിരുന്നത് ആഘോഷമായും ആള്കൂട്ടത്തോട് കൂടിയുമായിരുന്നു. ഇതോടൊപ്പം കാര്‍ഷിക ഉല്പന്നങ്ങളുടെ വില്പനയും നടന്നിരുന്നുവേത്രെ. നേര്‍ച്ച നേര്‍ന്ന ഇത്തരം വിളകള്‍ കൊണ്ടുവരുന്നതിനും വില്പനക്കും പ്രത്യേക ദിവസം നിശ്ചയിച്ചിരുന്നുവത്രെ. ഇതാണ് പിന്നീട് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന നേര്‍ച്ചയായി പരിണമിച്ചത്. അതുകൊണ്ട് തന്നെ ഇതൊരു മതപരമായ ചടങ്ങായല്ല ആഘോഷിക്കുന്നത്.
ചരിത്രപ്രസിദ്ധവും ജനമൈത്രിയുടെ പ്രതീകവുമായ പുതിയങ്ങാടി യാഹും തങ്ങള്‍ ഔലിയയുടെ വലിയ നേര്‍ച്ചക്ക് പരമ്പരാഗതമായി ചെറിയ കൊടിയേറ്റം നടത്തുന്നത് ഹൈന്ദവ കുടുംബാംഗങ്ങളായ അമ്പാട്ട് കുഞ്ഞാണ്ടിയുടെ കുടുംബാംഗങ്ങളാണ്. നേര്‍ച്ചക്ക് തുടക്കം മാര്‍ക്കറ്റ് പരിസരത്തുനിന്നും ആരംഭിക്കുന്ന കഞ്ഞിക്കാരുടെ വരവാണ്. നൂറുകണക്കിന് അരിച്ചാക്കുകള്‍ തലയിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മാര്‍ക്കറ്റ് പരിസരത്തുനിന്നാണ് വരവ് ആരംഭിക്കാറ്. മുന്‍പ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് വരവ് കൊണ്ടുപോകാറുണ്ടായിരുന്നത്. ഇന്ന് മത്സ്യത്തൊഴിലാളികളുടെ എണ്ണം പാടെ കുറഞ്ഞതോടെ ഒരുപാട് യുവാക്കള്‍ ഇതിന്റെ നേതൃത്വം ഏറ്റെടുത്തിരിക്കുകയാണ്. കഞ്ഞിക്കാരുടെ വരവില്‍ കൊണ്ടുപോകുന്ന അരി ഉപയോഗിച്ചാണ് കഞ്ഞിയുണ്ടാക്കി വിതരണം നടത്തുന്നത്. നേര്‍ച്ചക്കഞ്ഞി വാങ്ങാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ജാതിമതഭേതമന്യേ ആയിരങ്ങള്‍ എത്തിച്ചേരുന്നു.
നേര്‍ച്ചയുടെ സുപ്രധാന വരവാണ് കൊടിയേറ്റവരവ്. നെറ്റിപ്പട്ടം കെട്ടിയ പത്ത് ഗജവീരന്മാരുടെയും ബാന്റ്, ദഫ്മുട്ട്, കോല്‍കളി, ചെണ്ട, ശിങ്കാരിമേളം, ചീനിമുട്ട് തുടങ്ങിയ വാദ്യോപകരണങ്ങളുടെയും ജാതിമതഭേതമന്യേ പതിനായിരങ്ങളുടെ അകമ്പടിയോടെയാണ് കൊടിയേറ്റവരവ് ജാറത്തിലെത്തുന്നത്. മഖാമില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് ശേഷം ജാറത്തിനു മുന്‍വശത്തുള്ള കൊടിമരത്തില്‍ കൊടി കയറ്റുന്നതോടെ നേര്‍ച്ചക്ക് ഔപചാരികമായ തുടക്കമാകും. തുടര്‍ന്ന് രണ്ടാം ദിവസവും മൂന്നാം ദിവസം പുലരുവോളവും പരിസര പ്രദേശങ്ങളില്‍ നിന്നായി ഗജവീരന്മാരുടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ പെട്ടിവരവുകള്‍ ജാറത്തിലെത്തും. മൂന്നാം ദിവസം രാവിലെ നേര്‍ച്ച, കമ്മറ്റി ഭാരവാഹികള്‍ ഗജവീരന്മാരുടെയും വാദ്യോപകരണങ്ങളുടെയും അകമ്പടിയോടെ വടക്കേ അങ്ങാടിയിലെത്തി ചാപ്പക്കാരുടെ വരവിനെ എതിരേറ്റ് ജാറത്തിലേക്ക് കൊണ്ടുവരുന്നതോടെ നേര്‍ച്ചക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കമ്പംകത്തിക്കലാണ് ( കരിമരുന്ന് പ്രയോഗം).
ആകാശത്തില്‍ വര്‍ണ്ണ പ്രപഞ്ചം കൊണ്ട് വിസ്മയം സൃഷ്ടിക്കവേ ആഹ്ലാദത്താല്‍ ഹര്‍ഷാരവം മുഴക്കി, ജാതിമതഭേതമന്യേയുള്ള ഒരാഘോഷത്തില്‍ പങ്കാളിയായത്തിന്റെ നിര്‍വൃതിയോടെ ആയിരങ്ങള്‍, ദൈവം അനുഗ്രഹിച്ചാല്‍ അടുത്ത വര്‍ഷം കാണാമെന്ന പ്രതീക്ഷയോടെ വീടുകളിലേക്ക് തിരിക്കുന്നു. നേര്‍ച്ചക്ക് ആഘോഷച്ഛായ പകരാന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളും, മരണക്കിണര്‍, യന്ത്ര ഊഞ്ഞാല്, മാജിക് തുടങ്ങിയ പ്രദര്‍ശന സ്റ്റാളുകളും , മധുര വില്പനക്കാരും, ഫാന്‍സി വള സ്റ്റാളുകളും താല്‍ക്കാലിക ഹോട്ടലുകളുമൊക്കെ ഉണ്ടാകാറുണ്ട്.

Last Updated on Thursday, 15 November 2012 13:55
Hits: 504
1878 ഒക്ടോബര്‍ 16 ന് ജനിച്ചു. ആധുനിക കവിത്രയത്തില്‍ പ്രധാനി. 'കേരളവാല്മീകി' എന്ന വിശേഷണത്തിനര്‍ഹനായി. ദേശീയ കവിയായി വള്ളത്തോള്‍ വാഴ്ത്തപ്പെട്ടു. ഗാന്ധിജിയെ തന്റെ രാഷ്ട്രീയ ഗുരുനാഥനായി കണ്ട വള്ളത്തോള്‍ നിരവധി സ്വാതന്ത്ര്യ സമരഗാഥകള് രചിച്ചു. വാങ്മയ ചിത്രത്തിന്റെ അവാച്യമായ ഭംഗി വള്ളത്തോള്‍ കവിതയുടെ പ്രത്യേകതയാണ്. നാടകീയത, ലളിതമായ ഭാഷ, നാടന്‍ വൃത്തങ്ങളുടെ മാധുര്യം ഇവ വള്ളത്തോളിനെ കൂടുതല്‍ പ്രശസ്തനാക്കി. പദക്രമം കൊണ്ടുള്ള സ്വാച്ഛന്ദ്യത്തിന് അദ്ദേഹം മുന്തിയ പരിഗണന നല്കിയപ്പോള് അത് പലപ്പോഴും സുലളിതപദവിന്യാസമായി മാറി. റഷ്യ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. കവിതിലകന്‍, ആസ്ഥാനകവി, പത്മഭൂഷന്‍ തുടങ്ങിയ ബഹുമതികള്‍ ലഭിച്ചു. കേരള സാഹിത്യ അക്കാദമി ഉപാദ്ധ്യക്ഷന്‍, കേന്ദ്രസാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കഥകളിയുടെ പുനരുദ്ധാരണത്തിനുവേണ്ടി 1927 ല്‍ തൃശൂരില്‍ കേരളകലാമണ്ഡലം സ്ഥാപിച്ചു. ചിത്രയോഗം (മഹാകാവ്യം), വാല്മീകി രാമായണ പരിഭാഷ, ബന്ധനസ്ഥനായ അനിരുദ്ധന്, അച്ഛനും മകളും, ശിഷ്യനും മകനും, ഗണപതി, സാഹിത്യ മഞ്ജരി (11 ഭാഗം), മഗ്ദലമറിയം തുടങ്ങിയവയാണ് പ്രമുഖ കൃതികള്‍. 1958 മാര്‍ച്ച് 13 ന് അന്തരിച്ചു.
"പോയ്ക്കൊള്‍ക പെണ്‍കുഞ്ഞേ, ദുഃഖംവെടിഞ്ഞു നീ
യുള്‍ക്കൊണ്ട വിശ്വാസം കാത്തുനിന്നെ
അപ്പപ്പോള്‍ പാതകം ചെയ്തതിനോക്കെയു
മിപ്പശ്ചാത്താപമേ പ്രായശ്ചിത്തം"
-മഗ്ദലമറിയം-വള്ളത്തോള്‍-

Last Updated on Monday, 10 December 2012 11:40
Hits: 329